ജി ടെക് അമേരിക്കയിലേക്കും ബംഗ്ലാദേശിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു

ജി.ടെക് എഡ്യൂക്കേഷൻ ചെയര്‍മാന്‍ മഹ്‌റൂഫ് മണലൊടി

ദുബായ്: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ ജി.ടെക് എഡ്യൂക്കേഷൻ പ്രവര്‍ത്തനം അമേരിക്കയിലേക്കും ബംഗ്ലാദേശിലേക്കും വിപുലപ്പെടുത്തുന്നു. ദുബായിലെ ഹയാത് റീജൻസി ഹോട്ടലിൽ ശനിയാഴ്‌ച നടന്ന ചടങ്ങിൽ ജി.ടെക് എഡ്യൂക്കേഷൻ ചെയര്‍മാന്‍ മഹ്‌റൂഫ് മണലൊടി അമേരിക്കയിലെ വിർജീനിയ ആസ്ഥാനമായുള്ള സൗത്ത് പോയിന്റ് ഡിജിറ്റൽ ഡയറക്ടറുമായ അഹമ്മദ് റമദാനി, ഇശ്രത് കമാൽ എന്നിവരുമായി ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.

ജി. ടെക് എഡ്യൂക്കേഷന് ഇന്ന് 18 രാജ്യങ്ങളില്‍ 512 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.


സാധാരണക്കാരായ ജനങ്ങള്‍ക്ക് മികച്ച പഠന സൗകര്യങ്ങൾ നല്‍കി വിവര-സാങ്കേതിക മേഖലകളിൽ കുടുതല്‍ മുന്നേറുവാനും ഏറെ തൊഴില്‍ സാധ്യതകള്‍ നൽകുവാനും ജി. ടെകിന് കഴിഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ മഹ്‌റൂഫ് മണലൊടി ചടങ്ങില്‍ പറഞ്ഞു. 

മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. കെ. ഫൈസൽ, മംസാർ ഗ്രൂപ്പ് ചെയർമാനും ജി.ടെക് മിഡ്‌ഡിൽ ഈസ്റ്റ് റീജിയണൽ ഡയറക്ടറുമായ കെ. സി. നൗഫൽ , ജീനിയസ് ഗ്രൂപ്പ് ഗ്ലോബൽ ചെയര്മാന് ഷാഹിദ് ചോലയിൽ, ആദിൽ സാദിഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

No comments:

Powered by Blogger.