ഹരിത നികുതി:സർക്കാരിന് ലഭിച്ചത് 100 കോടി

*15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ധനമന്ത്രി കെ. എൻ. ബാലഗോപാൽ 2025-26 ബജറ്റിൽ വീണ്ടും 50 ശതമാനം വർധനവ് നിർദ്ദേശിച്ച സമയത്താണ് ഈ കണക്കുകൾ പുറത്തുവരുന്നത്.

കണ്ണൂർ: 2016-17 മെയ് മുതൽ 2024-25 (നവംബർ 30 വരെ) 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഹരിത നികുതിയായി 100 കോടി 77 ലക്ഷം രൂപയാണ് (100,7780,327) സർക്കാർ പിരിച്ചെടുത്തതെന്ന് വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക്

മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പഴക്കമുള്ള വാഹനങ്ങൾക്ക് സംസ്ഥാന സർക്കാർ 2022-23 ബജറ്റിൽ ഹരിത നികുതിയിൽ 50% വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.

No comments:

Powered by Blogger.