വന്യജീവി ആക്രമണം; ഒമ്പത് വർഷം, സർക്കാർ നഷ്ടപരിഹാരമായി നൽകിയത് 53.08 കോടി രൂപ
* 1128 പേർക്ക് ജീവൻ നഷ്ടപ്പെട്ടു
* 8480 പേർക്ക് പരിക്കേറ്റു
* 8480 പേർക്ക് പരിക്കേറ്റു
കൊച്ചി: മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സമയത്ത്, 2016-17 മുതൽ 2025 ജനുവരി വരെ വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടായ മരണങ്ങൾക്കും പരിക്കുകൾക്കും നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ 53.08 കോടി രൂപ നൽകിയതായി വിവരാവകാശ രേഖ.
ഈ കാലയളവിൽ വന്യജീവി ആക്രമണങ്ങളിൽ ഏകദേശം 1128 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 8480 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക്
സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഫെബ്രുവരി 18ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
No comments:
Post a Comment