ശബരിമല മാസ്റ്റർ പ്ലാനിന് 275 കോടി വകയിരുത്തിയെങ്കിലും ലഭിച്ചത് 85.45 കോടി


ശബരിമല മാസ്റ്റർ പ്ലാനിന് ₹275 കോടി വകയിരുത്തിയെങ്കിലും ലഭിച്ചത് ₹85.45 കോടി മാത്രം; ചെലവഴിച്ചത് ₹85.39 കോടി: വിവരാവകാശ രേഖ

* വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഹൈ പവർ കമ്മിറ്റി നൽകിയ മറുപടിയിൽ വെളിപ്പെടുത്തൽ

ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനായി 2016-17 മുതൽ 2025-26 വരെ ₹275 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചത് ₹85.45 കോടി മാത്രമാണെന്ന് വിവരാവകാശ രേഖ. ലഭിച്ച തുകയിൽ ₹85.39 കോടി വിവിധ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചതായും ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനുള്ള ഹൈ പവർ കമ്മിറ്റി വ്യക്തമാക്കി.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്‌ക്ക് മറുപടിയായാണ് ഹൈ പവർ കമ്മിറ്റി ഈ വിവരങ്ങൾ നൽകിയത്.

No comments:

Powered by Blogger.