കെഎസ്ഇബിയിൽ പതിനായിരത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വിവരാവകാശ രേഖ

* കെഎസ്ഇബി ജീവനക്കാരുടെ ക്ഷാമം നേരിടുന്നു; ഗുരുതര പ്രതിസന്ധി

* വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് വിവരങ്ങൾ പുറത്തുവിട്ടത്

തിരുവനന്തപുരം: കൊല്ലത്ത് ഒരു വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് കെഎസ്ഇബി തിരിച്ചടി നേരിടുന്ന സമയത്ത്, വകുപ്പിലെ ജീവനക്കാരുടെ കുറവ് പുറത്തുവരുന്നു.

കെഎസ്ഇബിയിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 26488 ആണെന്ന് വിവരാവകാശ രേഖ. 2025 ജനുവരി 24 ലെ വിവരാവകാശ മറുപടി പ്രകാരം (2024 ഡിസംബർ 14 ലെ സോഫ്റ്റ്‌വെയർ രേഖകൾ അനുസരിച്ച്)
ആവശ്യമുള്ള ജീവനക്കാരുടെ അനുവദിച്ച എണ്ണം 35917!

പതിനായിരത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു!

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക്
ചീഫ് എഞ്ചിനീയറുടെ (ഹ്യൂമൻ റിസോഴ്‌സ് വിഭാഗം) സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

No comments:

Powered by Blogger.