ബോട്ട്: 269.16 കോടി വകയിരുത്തി; ചെലവായത് 103.15 കോടി

ബോട്ട് നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 269.16 കോടി വകയിരുത്തി; ചെലവായത് 103.15 കോടി, വിവരാവകാശ രേഖ

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 269.16 കോടി ബജറ്റിൽ വകയിരുത്തിയെങ്കിലും, ഇതിൽ 103.15 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് സംസ്ഥാന ജലഗതാഗത വകുപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്.

രേഖകൾ പ്രകാരം, ബോട്ട് നവീകരണത്തിനായി 232.27 കോടി വകയിരുത്തിയതിൽ 93.24 കോടിയും, അടിസ്ഥാന സൗകര്യ വികസനത്തിനായി ₹36.89 കോടി വകയിരുത്തിയതിൽ ₹9.91 കോടിയുമാണ് ചെലവഴിച്ചത്. 

No comments:

Powered by Blogger.