പെരുമ്പാവൂർ: 3444 പൈപ്പ് പൊട്ടലുകൾ, വെള്ളത്തിലായത് 4 കോടി
പത്തു വർഷം, 3444 പൈപ്പ് പൊട്ടലുകൾ, വെള്ളത്തിലായത് 4 കോടി
* ജലമോഷണവുമായി ബന്ധപ്പെട്ട് 519 കേസുകൾ.
പെരുമ്പാവൂർ: ജില്ല രൂക്ഷമായ ജലക്ഷാമം നേരിടുമ്പോൾ, 2016-17 മുതൽ 2026 മെയ് 5 വരെ വാട്ടർ അതോറിറ്റിയുടെ പെരുമ്പാവൂർ പിഎച്ച് വിഭാഗത്തിന് കീഴിൽ 3444 പൈപ്പ് പൊട്ടലുകൾ ഉണ്ടായെന്നു വിവരാവകാശ രേഖ. ചോർച്ചകൾ പരിഹരിക്കുന്നതിന് 4 കോടി രൂപ ചെലവഴിച്ചു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് പെരുമ്പാവൂർ പിഎച്ച് വിഭാഗത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ജൂൺ 17ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജലമോഷണവുമായി ബന്ധപ്പെട്ട് 519 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

1 comment:
I really enjoyed reading this blog on Facebook Ads company in OmanThe points about audience targeting and creating relevant campaigns were especially useful. It’s encouraging to see how businesses can improve their online reach with the right strategy. SaptTech Labs is also doing thoughtful work in this space. Great insights overall!
Contact us at 7303139390.
Visit : best Facebook Ads company in Oman
Post a Comment