സിൽവർ ലൈൻ: അതിർത്തികല്ലിടാൻ ചെലവഴിച്ചത് 81.60 ലക്ഷം
കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് അതിർത്തികല്ലിടൽ സ്ഥാപിക്കുന്ന സർവേയ്ക്ക് വേണ്ടി കെ. റെയിൽ ചെലവഴിച്ചത് 81.60 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. ലിഡാർ സർവേയ്ക്ക് 2.08 കോടി രൂപ. ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടഷൻ സർവേ നടത്തിയ പി.കെ. എഞ്ചിനീയർസിന് നൽകിയത് 23 ലക്ഷം. ടോപോഗ്രാഫിക്കൽ സർവേയ്ക്ക് 8 ലക്ഷം. ഫെബ്രുവരി 15 വരെയുള്ള കണക്കുകളാണ് ലഭ്യമായത്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ. റെയിൽ ഏപ്രിൽ 4ന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
അതേസമയം പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ നിലവിൽ 12 കേസുകൾ ഉണ്ട്. 6,11,540 രൂപ ഇതുവരെ ചെലവഴിച്ചു വിവരാവകാശ മറുപടിയിൽ പറയുന്നു.
No comments:
Post a Comment