100 കോടിയുടെ നിക്ഷേപം: 11 വർഷം, കേരളത്തിൽ വന്നത് നാലെണ്ണം മാത്രം; മാതൃഭൂമി റിപ്പോർട്ട്


100 കോടിയുടെ നിക്ഷേപം: 11 വർഷം, കേരളത്തിൽ വന്നത് 
നാലെണ്ണം മാത്രം!

* 12,375 കോടിയുടെ മുതൽമുടക്കുള്ള 8 പദ്ധതികൾ അനുമതിക്കായി 'വെയ്റ്റിംഗ് ലിസ്റ്റിലെന്ന്' വിവരാവകാശ രേഖ

കൊച്ചി: സംസ്ഥാനത്ത് 2011 മുതൽ 2022 ഫെബ്രുവരി 5 വരെ 100 കോടി രൂപയിലധികം നിക്ഷേപം നടത്തിയത് നാലു സ്ഥാപനങ്ങൾ മാത്രമെന്ന് വിവരാവകാശ രേഖ. കെ.എസ്.ഐ.ഡി.സിയുടെ സഹായത്തോടെ ആരംഭിച്ച പദ്ധതികളുടെ കണക്കാണ് ഇത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

അതേസമയം, എട്ടു മെഗാ സംരംഭങ്ങൾ (12,375 കോടിയുടെ മുതൽമുടക്കുള്ള) കേരള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിൻറെ അനുമതിക്കായി കാത്തുനിൽക്കുന്നു. പദ്ധതികൾ കാലതാമസം നേരിടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നെൽപ്പാടം, തണ്ണീർത്തടം ഭൂമി തരംമാറ്റമാണ്.

100 കോടിയുടെ നിക്ഷേപം നടത്തിയവർ

* കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

* ജോയ്‌സ് ബീച്ച് റിസോർട്ട്

* എസ്പി ഹൈടെക്

* യാന്സ് ഹെൽത്ത്കെയർ

No comments:

Powered by Blogger.