കണ്ണൂർ ഐജിസി: ഏറ്റെടുത്തത് 250 ഏക്കർ, അനുവദിച്ചത് 107.54 ഏക്കർ: മനോരമ റിപ്പോർട്ട് ചെയ്‌തു
കണ്ണൂർ വ്യവസായ വളർച്ചാ കേന്ദ്രത്തിനു (ഐജിസി) വേണ്ടി വികസിപ്പിച്ചത് 177.54 ഏക്കർ, കൈമാറാൻ സാധിക്കുന്നത് 136.54 ഉം, ഇതിൽ അനുവദിച്ചത് 107.54 ഏക്കർ മാത്രമെന്ന് വിവരാവകാശ രേഖ. വ്യവസായങ്ങളെ ആകർഷിക്കാൻ ഏറ്റെടുത്ത ഭൂമി എന്തായിയെന്ന് ജനങ്ങളും
* ഇനിയും ഭൂമി വികസിപ്പിക്കാനുള്ളത് - 72.46 ഏക്കർ
കണ്ണൂർ: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപെട്ടു ഭൂമി ഏറ്റെടുക്കുന്നത് ചർച്ചയാകുമ്പോൾ, സംസ്ഥാന സർക്കാർ സംരംഭങ്ങൾ ആകർഷിക്കാൻ വേണ്ടി ആരംഭിച്ച വ്യവസായ പാർക്കുകളിലെ ഭൂമി എന്തുമാത്രം പ്രയോജനപ്പെടുത്തിയെന്ന് ചോദ്യമുയരുന്നു. കണ്ണൂരിലെ ഒരു പ്രധാന വ്യവസായ പാർക്കിന്റെ ഭൂമിയുടെ ഇപ്പോഴത്തെ കണക്കുകൾ ഒന്ന് പരിശോധിക്കാം.
സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) കണ്ണൂരിലെ വലിയവെളിച്ചത്ത് വ്യവസായ വളർച്ചാ കേന്ദ്രത്തിനു (ഐജിസി) വേണ്ടി ഏറ്റെടുത്തത് 250 ഏക്കർ ഭൂമിയാണ്. ഇതിൽ വികസിപ്പിച്ചത് 177.54 ഏക്കർ, കൈമാറാൻ സാധിക്കുന്നത് 136.54. ഇതിൽ നിന്നും ഇതുവരെ അനുവദിച്ചത് 107.54 ഏക്കർ മാത്രമെന്നും വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
കണക്കുകൾ ഇങ്ങനെ;
* വികസിപ്പിച്ച ഭൂമി ബാക്കി അനുവദിക്കാനുള്ളത് - 14 ഏക്കർ
* ഭൂമി വികസിപ്പിക്കാനുള്ളത് - 72.46 ഏക്കർ
No comments:
Post a Comment