റീബിൽഡ് കേരള: 2647.58 കോടി രൂപ വിദേശ വായ്‌പ ലഭിച്ചു; മനോരമ റിപ്പോർട്ട് ചെയ്‌തു

റീബിൽഡ് കേരള: അനുവദിച്ചത് 1258.86 കോടി രൂപ, 
ചെലവഴിച്ചത് 939 കോടി

* 2647.58 കോടി രൂപ വിദേശ വായ്‌പ ലഭിച്ചു

കൊച്ചി: റീബിൽഡ് കേരള പദ്ധതിക്ക് സംസ്ഥാന സർക്കാർ ഇതുവരെ അനുവദിച്ച 1258.86 കോടി രൂപയിൽ 939 കോടി രൂപ വിനിയോഗിച്ചുവെന്ന് വിവരാവകാശ രേഖ. ഫെബ്രുവരി 28 വരെയുള്ള കണക്കുകളാണ് ലഭ്യമായത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സെക്രട്ടേറിയറ്റ്, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും (ആർ.കെ.ഐ) വകുപ്പ്, മാർച്ച് 10ന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

13 വകുപ്പുകളിലായി 7911.48 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകി. ടെൻഡർ നൽകിയത് 5434.30 കോടി. കരാർ അനുവദിച്ചത് 5299.27 കോടിയാണ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

വിദേശ വായ്‌പ കണക്കുകൾ ഇങ്ങനെ;

ലഭിച്ചത്;
  • ലോകബാങ്ക് ആദ്യ ഗഡുവായി 1779.58 കോടി രൂപ.
  • ജർമൻ ബാങ്കായ KFW വിൽ നിന്നും 868 കോടി രൂപ.
കരാർ ആയത്;
  • പ്രളയബാധിതമായ റോഡുകളുടെ നിർമാണത്തിനായി KFW വിൽ നിന്നും 1260 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
  • പുനർനിർമാണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിൽ നിന്നും ഏഷ്യൻ ഇൻഫ്രസ്റ്റ്റക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ (AIIB) നിന്നും കോ-ഫൈനാൻസിങ് (50:50 അനുപാതത്തിൽ) അടിസ്ഥാനത്തിൽ, 250 ദശലക്ഷം ഡോളറിന്റെ കരാർ
  • 360 ദശലക്ഷം ഡോളറിന്റെ പ്രസ്തുത പരിപാടിയിൽ 100 ദശലക്ഷം യൂറോയുടെ വായ്‌പയ്ക്ക് ഫ്രഞ്ച് ബാങ്കായ AFD യും അംഗീകാരം നൽകി.

No comments:

Powered by Blogger.