എംവിഡി:ഫീസ് വരുമാനത്തിൽ വൻ ഇടിവ്, വിവരാവകാശ രേഖ
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി മോട്ടോർ വാഹന വകുപ്പിൻ്റെ ഫീസ് വരുമാനത്തിൽ വൻ ഇടിവുണ്ടായതായി വിവരാവകാശ രേഖ. 2022-23 ൽ 61.42 കോടിയായിരുന്നു വരുമാനം. 2023-24 ൽ 58.33 കോടിയാണ് ഫീസ് ഇനത്തിൽ പിരിച്ചെടുത്തത്. എന്നാൽ,
2024-25 ൽ (നവംബർ 30 വരെ) 36.45
കോടിയായി കുറഞ്ഞു, വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മോട്ടോർ വാഹന സേവനങ്ങൾക്ക് സർക്കാർ ഫീസ് വർധിപ്പിച്ച സമയത്താണ് വരുമാനത്തിൽ ഈ വലിയ കുറവ് കാണിക്കുന്നത്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക്
മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
No comments:
Post a Comment