കൈത്തറി: കേന്ദ്രം നൽകിയത് 5.58 കോടി രൂപ, കേരളം ചെലവഴിച്ചത് 2.64 കോടി മാത്രം

                

കൊച്ചി: ഏറെ പ്രതിസന്ധികൾ നേരിടുന്ന കൈത്തറി മേഖലയുടെ  വികസനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ കൈത്തറി വികസന പരിപാടിക്ക് (എൻ‌എച്ച്‌ഡി‌പി) കേരളത്തിന് നൽകിയത് 5.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. എന്നാൽ, സംസ്ഥാനം ഇതു വരെ ചെലവഴിച്ചത് 2.64 കോടി മാത്രം. 2015-16 മുതൽ 2021 ഒക്ടോബർ 10 വരെയുള്ള കണക്കുകളാണ് ലഭ്യമായത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി വികസന കമ്മീഷണറുടെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

No comments:

Powered by Blogger.