കൈത്തറി മേഖലയിൽ നൂൽ ക്ഷാമം: മനോരമ റിപ്പോർട്ട് ചെയ്‌തു

                                    

നെയ്ത്ത് സംഘങ്ങള്‍ക്ക് നൂലെത്തിക്കുന്ന ദേശീയ കൈത്തറി വികസന കോർപ്പറേഷൻ (എന്‍എച്ച്ഡിസി) കേരളത്തിന് 2017-18 ൽ നൽകിയത് 151.290 ലക്ഷം കിലോ നൂൽ, 2020-21 ൽ 52.825 ലക്ഷം കിലോ മാത്രമെന്ന് വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി വികസന കമ്മീഷണറുടെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

2014-15 മുതൽ 2020-21 വരെ 507 കോടി രൂപയുടെ മൂല്യമുള്ള 674 ലക്ഷം കിലോ നൂൽ സംസ്ഥാനത്തിന് നൽകി.

No comments:

Powered by Blogger.