Modernisation of Kerala Police: State has not spent Rs 69.62 crore; Exclusive interview at 24 news
കേരള പോലീസിന്റെ നവീകരണം: 69.62 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ചെലവഴിക്കാതെ സംസ്ഥാനം
* കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019-20 ൽ നൽകിയത് 54.01 കോടി രൂപ, പക്ഷെ ഒരു രൂപ പോലും കേരള പോലീസ് ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ.
* 2018-19 ൽ കേന്ദ്രം അനുവദിച്ചത് 17.78 കോടി രൂപ, ചെലവഴിച്ചത് 2.17 കോടി മാത്രം.
കൊച്ചി: സംസ്ഥാനത്തെ പോലീസ് സേനയുടെ നവീകരണത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
No comments:
Post a Comment