ഡോ. കെ. ജി. രവീന്ദ്രൻ: ആയുർവേദത്തിന്റെ വരദാനം
Dr. K. G. Raveendran (Dr KGR)
കോയമ്പത്തൂരിൽ പഠിക്കുമ്പോളാണ് ആര്യവൈദ്യ ഫാർമസിയെ പറ്റി അറിയുന്നത്. പിന്നെ പി. ആർ. കൃഷ്ണകുമാർ ജി, ഡോ. കെ. ജി. രവീന്ദ്രൻ ജി എന്നീ മഹാവ്യക്തികളെ പരിചയപ്പെടാൻ സാധിച്ചു, ഇതിനെല്ലാം നിമിത്തമായത് ഹരിപ്പാട് സ്വദേശിയായ ഇന്ദുലാൽ ജിയാണ്. ഇഷ്ട നഗരത്തിൽ ജോലി ലഭിച്ചപ്പോൾ അത് കൂടുതൽ ദൃഢമായി. ഇടയ്ക്ക് ധന്വന്തരി ക്ഷേത്രത്തിൽ ദർശനം, ഇവരോടുള്ള അടുത്ത സമ്പർക്കം ആയുർവേദത്തെ കൂടുതൽ മനസിലാക്കാനുള്ള അവസരമായി. അതിന് ശേഷം ആയുർവേദത്തിലെ പ്രമുഖ സ്ഥാപനങ്ങൾ, കോട്ടയ്ക്കൽ മുതൽ ആയുർവേദ മന (ആറാം തമ്പുരാന്റെ) വരെ സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു.
പക്ഷെ ഡോ കെജിആർ എന്ന അറിയപ്പെടുന്ന ഡോ രവീന്ദ്രൻ ജി എന്നെ ഒരുപാടു വിസ്മയിപ്പിച്ച് ഒരു ആയുർവേദ വൈദ്യനാണ്. മൂല്യങ്ങൾ മുറുകെ പിടിച്ചു ആയുർവേദത്തെ ഒരുപാടു സ്നേഹിക്കുന്ന പ്രതിഭ. മുൻ ഇന്ത്യൻ രാഷ്‌ട്രപതി കെആർ നാരായണൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്‌ത്രി, മുൻ പാക്കിസ്ഥാൻ രാഷ്‌ട്രപതി പർവേസ് മുഷാറഫ്, നടൻ മോഹൻലാൽ തുടങ്ങി നിരവധി മഹാന്മാരാണ് അദ്ദേഹത്തിന്റെ കൈപ്പുണ്യം അറിഞ്ഞത്, കരസ്പർശത്തിന് വേണ്ടി കാത്തുനിന്നത്. എന്നിരുന്നാലും എത്ര തിരക്കിനിടയിലും വിളിച്ചാൽ സംസാരിക്കും. തികഞ്ഞ രാജഋഷി. എല്ലാവരോടും ഒരു പോലെ സ്‌നേഹം പങ്കിടുന്ന ഡോ ഡോ കെജിആറിനോട് ഒരുപാടു നാളുകൾക്ക് ശേഷം ഇന്നലെ
സംസാരിച്ചു.
ആയുർവേദത്തെ വെറും ഒരു 'തിരുമ്മൽ' മാത്രമാക്കി ബ്രാൻഡ് ചെയ്യുന്നവരും, ഈ മഹത്തായ വൈദ്യ പാരമ്പര്യത്തെ, ശാസ്‌ത്രത്തെ അറിയാത്ത അല്പന്മാരെയും മുറി വൈദ്യന്മാരെയും പുകഴ്ത്തുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഡോ കെജിആറിന്റെ വിസ്‌മയം കാണാതെ പോകുന്നതിൽ വിഷമമുണ്ട്. കാരണം യഥാർത്ഥ വൈദ്യൻ വിസ്‌മരിക്കപ്പെടുന്നു.
ഇന്ന് ഗൂഗിളിൽ മഹാപ്രതിഭയെ പറ്റി തിരയുമ്പോൾ ഞങ്ങളുടെ സൗഹൃദ സദസ്സിൽ കോയമ്പത്തൂരിൽ വെച്ച് എടുത്ത ഒരു പിടി ഫോട്ടോകൾ മുന്നിൽ വരുന്നത് കണ്ടപ്പോൾ ഏറെ സന്തോഷവാനായി. എന്റെ ബ്ലോഗിലിലും നിരവധി വായനക്കാർ കണ്ട ഒരു പോസ്റ്റും ഇതാണ്. ഇന്റർനെറ്റ് 'സ്പീഡ്' ഇല്ലാതെ ഓടുമ്പോൾ നേരമ്പോക്കിന് പോസ്റ്റിയ പോസ്റ്റാണ്.
ആയുർവേദത്തിന്റെ വരദാനത്തെ അടുത്തറിയാൻ അവസരം തന്ന ദൈവത്തോട് ഒരുപാടു നന്ദി.
No comments:
Post a Comment