വൈ മാള്‍ തൃപ്രയാര്‍ പ്രവര്‍ത്തനം തുടങ്ങി

  • മാളും സ്ഥലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച് എം എ യൂസഫലി
  • മുഖ്യ ആകര്‍ഷണമായി ലുലു എക്‌സ്പ്രസ്
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ജന്‍മനാട്ടില്‍ 250 കോടി രൂപ ചിലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിന് സമര്‍പ്പിച്ചു. എം എ യൂസഫലിയുടെ പേരക്കുട്ടി അയാന്‍ അലി നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

തൃപ്രയാര്‍ സെന്ററില്‍ 2.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയോടുകൂടിയ വൈ മാളും മാള്‍ സ്ഥിതി ചെയ്യുന്ന 4.5 ഏക്കര്‍ സ്ഥലവും വൈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുകയാണെന്ന് ചടങ്ങില്‍ എം എ യൂസഫലി അറിയിച്ചു. 
വൈ മാളിന്റെ ഉടമസ്ഥത വൈ ഫൗണ്ടേഷനായിരിക്കും. വൈ മാളില്‍ നിന്നുള്ള ലാഭം വൈ ഫൗണ്ടേഷന്റെ കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. നാട്ടികയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി എന്നിവടങ്ങളിലേക്ക് എല്ലാ വര്‍ഷവും ഇതില്‍ നിന്നുള്ള ലാഭം നല്‍കും. നാട്ടിക പള്ളിക്കു 10 ലക്ഷം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിന് 5 ലക്ഷം, നാട്ടിക ആരിക്കിരി ക്ഷേത്രത്തിന് 2 ലക്ഷം,തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളിക്കു 2 ലക്ഷം എന്നിങ്ങനെയാണ് എല്ലാ വര്‍ഷവും സഹായം നല്‍കുന്നത്. വൈ ഫൗണ്ടേഷന്‍ നല്‍കുന്ന മറ്റു സഹായങ്ങള്‍ക്ക് പുറമെ ആണിതെന്ന് യൂസഫലി അറിയിച്ചു. 

225 സീറ്റുകളുള്ള ഫുഡ് കോര്‍ട്ടില്‍ ബാസ്‌കിന്‍ റോബിന്‍സ്, ചിക്കിങ്ങ്, ബര്‍ഗര്‍ ഹബ്ബ്, ഫ്യൂജിയാന്‍ എക്‌സ്പ്രസ്, ദോശാ തവ, ടീ സ്റ്റോപ്പ്, പള്‍പ് ഫാക്ടറി, ചക് ദേ എന്നിങ്ങനെ വ്യത്യസ്തങ്ങളായ രുചികളവതരിപ്പിക്കുന്ന ഒട്ടേറെ ഔട്ട് ലെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. 

വീഡിയോ ഗെയിംസ്, ബംപ് എ കാര്‍, കറോസല്‍ റൈഡ്, സോഫ്റ്റ് പ്ലേ ഏരിയ തുടങ്ങി കുട്ടികളെ രസിപ്പിക്കുന്ന നിരവധി റൈഡുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 

No comments:

Powered by Blogger.