പത്തു വർഷം: 36,400 പൈപ്പ് പൊട്ടലുകൾ, വെള്ളത്തിലായത് 19.49 കോടി


പത്തു വർഷം, 36400 പൈപ്പ് പൊട്ടലുകൾ, വെള്ളത്തിലായത് 19.49 കോടി, വിവരാവകാശ രേഖ! 

* ജലമോഷണവുമായി ബന്ധപ്പെട്ട് 48 കേസുകൾ. 14.54 ലക്ഷം പിഴ ചുമത്തി.

തിരുവല്ല: വേനൽക്കാലത്ത് ജില്ല രൂക്ഷമായ ജലക്ഷാമം നേരിടുമ്പോൾ, 2016-17 മുതൽ 2026 ഏപ്രിൽ വരെ വാട്ടർ അതോറിറ്റിയുടെ തിരുവല്ല പിഎച്ച് ഡിവിഷനു കീഴിൽ 36400 പൈപ്പ് പൊട്ടലുകൾ ഉണ്ടായെന്നു വിവരാവകാശ രേഖ. ചോർച്ചകൾ പരിഹരിക്കുന്നതിന് 19.49 കോടി രൂപ (19,49,73,085) ചെലവഴിച്ചു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് തിരുവല്ല പിഎച്ച് സബ് ഡിവിഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മെയ് 18ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജലമോഷണവുമായി ബന്ധപ്പെട്ട് 48 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 14.54 ലക്ഷം (14,54,052) രൂപ പിഴ ചുമത്തി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ജൽ ജീവൻ മിഷൻ, കിഫ്ബി, നബാർഡ് തുടങ്ങിയ പദ്ധതികൾ വഴി പഴയതും കേടായതുമായ പൈപ്പ്‌ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിലൂടെ ഇടയ്ക്കിടെയുള്ള ചോർച്ചയും പൈപ്പ് പൊട്ടലും ഫലപ്രദമായി ഒഴിവാക്കാൻ കഴിയുമെന്ന് ജല അതോറിറ്റി വിവരാവകാശ മറുപടിയിൽ വിശദീകരിച്ചു.

No comments:

Powered by Blogger.