2024 ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരളം 426.14 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ

 
2024 ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരളം 426.14 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ

* ഇതിൽ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ചെലവുകളും ഉൾപ്പെടുന്നു.

*വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിക്കുമ്പോൾ, 2024 ലോക്‌സഭ തിരഞ്ഞെടുപ്പിനും വയനാട് ഉപതെരഞ്ഞെടുപ്പിനും സംസ്ഥാനം 426.14 കോടി രൂപ (426,14,70,674) ചെലവഴിച്ചതായി വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക്
സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുപ്പ് (അക്കൗണ്ട്സ്) വിഭാഗം മെയ് 5ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

No comments:

Powered by Blogger.