വന്യജീവി സംഘർഷം:8 വർഷത്തിനിടെ വനംവകുപ്പ് പാഴാക്കിയത് 27.13 കോടി രൂപ

വന്യജീവി സംഘർഷം തടയാൻ കേന്ദ്ര–സംസ്ഥാന സർക്കാറുകൾ 8 വർഷത്തിനിടെ നൽകിയ തുകയിൽ വനംവകുപ്പ് പാഴാക്കിയത് 27.13 കോടി രൂപ. 2016–17 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ 129.24 കോടി രൂപ നൽകിയപ്പോൾ ചെലവഴിച്ചത് 102.11 കോടി മാത്രം. ചെലവഴിക്കാതെ പോയത് ആകെ ലഭിച്ചതിന്റെ അഞ്ചിലൊന്ന് തുക. ഏറ്റവും കൂടുതൽ തുക പാഴാക്കിയതാകട്ടെ കഴിഞ്ഞ സാമ്പത്തിക വർഷമാണ് 9.24 കോടി രൂപയെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കൊച്ചി സ്വദേശിയായ വിവരാകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ.

No comments:

Powered by Blogger.