എത്ര എംവിഡി ജീവനക്കാർ സാമ്പത്തിക ക്രമക്കേട്, കൈക്കൂലിക്കെണിയിൽ?

 
എത്ര എംവിഡി ജീവനക്കാർ സാമ്പത്തിക ക്രമക്കേട്, കൈക്കൂലിക്കെണിയിൽ?വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ല!

പാലക്കാട്: സാമ്പത്തിക ക്രമക്കേടിനും
കൈക്കൂലിയ്ക്കും പിടിക്കപ്പെട്ട എംവിഡി ജീവനക്കാരുടെ എണ്ണം ചോദിച്ചുള്ള വിവരാവകാശ ചോദ്യം ശ്രദ്ധ നേടുന്നു.

വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന് എംവിഡി (എൻഫോഴ്സ്മെൻ്റ്) വിഭാഗം മറുപടി നൽകിയത്.

ഏതാനും എംവിഡി ഉദ്യോഗസ്ഥർ കൈക്കൂലിക്ക്
വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.

2014 മേയ് മുതൽ 2024 ഡിസംബർ 31 വരെ വിജിലൻസ്/പോലീസ് കേസുകൾ നേരിടുന്ന എംവിഡി ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുക. വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളുടെ എണ്ണവും സാമ്പത്തിക ക്രമക്കേട് നടത്തിയതിനും കൈക്കൂലി വാങ്ങിയതിനും എത്ര എംവിഡി ജീവനക്കാരെ അറസ്റ്റ് ചെയ്തുവെന്നും വ്യക്തമാക്കുക
എന്നതായിരുന്നു ചോദ്യങ്ങൾ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് വിശദാംശങ്ങൾ തേടിയത്.

No comments:

Powered by Blogger.