ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി: കേന്ദ്രം നൽകിയത് 4.55 കോടി, കേരളം ചെലവഴിച്ചത് 61 ലക്ഷം: 24 ന്യൂസ് റിപ്പോർട്ട്
* ഫണ്ട് പൂർണമായും വിനിയോഗിക്കാത്തത് മൂലം 2021-22, 2022-23, 2023-24 ൽ തുക അനുവദിച്ചില്ല
കൊച്ചി: സംസ്ഥാനത്ത് കുളമ്പുരോഗം സ്ഥിരീകരിച്ചിട്ടും പ്രതിരോധിക്കാനുള്ള കേന്ദ്രഫണ്ട് ചെലവഴിക്കുന്നതിൽ സംസ്ഥാന സർക്കാരിന് അലംഭാവം.
കന്നുകാലികൾക്കിടയിലെ ബ്രൂസെല്ലോസിസും കുളമ്പുരോഗവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് (എൻഎസിഡിപി) വേണ്ടി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 2020-21 ൽ നൽകിയത് 4.55 കോടി, പക്ഷെ സംസ്ഥാനം ചെലവഴിച്ചത് 61 ലക്ഷം മാത്രമെന്ന് വിവരാവകാശ രേഖ. ഫണ്ട് പൂർണമായും വിനിയോഗിക്കാത്തത് കൊണ്ട് 2021-22, 2022-23, 2023-24 ൽ തുക അനുവദിച്ചിട്ടില്ല.
അതേസമയം 2020-21 ൽ 1.52 കോടി ചെലവഴിച്ചെന്ന് കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരോൽപാദന വകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
To watch the video, please visit - Interview at 24 News
No comments:
Post a Comment