വിവരാവകാശ പോർട്ടൽ: ആദ്യ അപ്പീൽ സമർപ്പിക്കാൻ സംവിധാനമില്ല; മനോരമ റിപ്പോർട്ട്
ആദ്യ അപ്പീൽ സമർപ്പിക്കാൻ കഴിയാത്ത വിവരാവകാശ പോർട്ടൽ!
* വിവരാവകാശ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു
* വ്യവസായ വകുപ്പിൽ നവംബർ 14ന് അപേക്ഷ സമർപ്പിച്ചു, ഓൺലൈനിൽ ഇതുവരെ മറുപടിയില്ല, വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: വിവരാവകാശ നിയമം പൂർണമായും പാലിക്കാതെ സംസ്ഥാന സർക്കാർ ആരംഭിച്ച വിവരാവകാശ പോർട്ടൽ. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് വിവരാവകാശ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാനും മറുപടി നൽകാനുമാണ് സർക്കാർ https://rtiportal.kerala.gov. in/ തുടങ്ങിയത്. എന്നാൽ പോർട്ടലിൽ ആദ്യ അപ്പീൽ സമർപ്പിക്കാൻ ഒരു അവസരവുമില്ലെന്ന് പരാതി ഉയരുന്നു.
വിവരാവകാശ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിൽ പറഞ്ഞിരുന്നു
30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ ആദ്യ അപ്പീൽ അപേക്ഷ സമർപ്പിക്കാം എന്നാണ് വിവരാവകാശ നിയമം 2005 അനുശാസിക്കുന്നത്. എന്നാൽ സർക്കാരിന്റെ പോർട്ടലിൽ ഇതിനുള്ള സംവിധാനമില്ലെന്ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment