കേരളത്തിലെ എഫ്സിഐ ഡിപ്പോകളിൽ നശിച്ചത് 2.71 ലക്ഷം കിലോഗ്രാം അരിയും ഗോതമ്പും: മനോരമ റിപ്പോർട്ട്


അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 27 ഡിപ്പോകളിൽ നശിച്ചത് 2.71 ലക്ഷം കിലോഗ്രാം അരിയും ഗോതമ്പും. കോവിഡ് കാലത്തു നശിച്ച 14,000 കിലോ ധാന്യങ്ങളും ഇതിൽ ഉൾപ്പെടും. 2018–19 കാലയളവിലാണ് ഏറ്റവും കൂടുതൽ ധാന്യങ്ങൾ നശിച്ചത്; 1.13 ലക്ഷം കിലോ. 2019–20ൽ 32,000 കിലോ, 2020–21ൽ 14,000 കിലോ, 2021–22ൽ 92000 കിലോ, 2022–23ൽ 20,000 കിലോഗ്രാം എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ കണക്ക്.

കൊച്ചി സ്വദേശിയായ കെ. ഗോവിന്ദൻ നമ്പൂതിരിക്കു വിവരാവകാശ നിയമപ്രകാരം എഫ്സിഐ നൽകിയ മറുപടി വ്യക്തമാക്കുന്നു.

No comments:

Powered by Blogger.