സ്വച്ഛ് ഭാരത് മിഷൻ (നഗരം): കേന്ദ്രം നൽകിയത് 97 കോടി, കേരളം ചെലവഴിച്ചത് 54 കോടി; മനോരമ റിപ്പോർട്ട്

                                            

സ്വച്ഛ് ഭാരത് മിഷൻ (നഗരം): കേന്ദ്രം നൽകിയത് 97.18 കോടി, 
കേരളം ചെലവഴിച്ചത് 54.18 കോടി മാത്രം

* 2018-19 ൽ ലഭിച്ച 52.60 കോടി രൂപയിൽ 23.39 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് വിവരാവകാശ രേഖ

* നഗരം 2.0 ൽ സംസ്ഥാനത്തിന് അനുവദിച്ചത് 55.33 കോടി

കൊച്ചി: നഗരങ്ങളെ മാലിന്യവിമുക്തമാക്കാനും ശുചിത്വമുറപ്പാക്കാനും വേണ്ടി സ്വച്ഛ് ഭാരത് മിഷൻ (നഗരം) ത്തിനായി കേന്ദ്ര സർക്കാർ നൽകിയത് 97.18 കോടി രൂപ, പക്ഷെ കേരളം ചെലവഴിച്ചത് 54.18 കോടി മാത്രമെന്ന് വിവരാവകാശ രേഖ. 2014-15 മുതൽ 2022-23 വരെയുള്ള കണക്കാണ് ലഭ്യമായത്. 219.99 കോടിയാണ് പദ്ധതിക്കായി സംസ്ഥാനത്തിന് കേന്ദ്രം വകയിരുത്തിയത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വച്ഛ് ഭാരത് മിഷൻ (നഗരം) വകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

No comments:

Powered by Blogger.