വന്യമൃഗശല്യം തടയാൻ കേന്ദ്രം നൽകിയത് 81.59 കോടി, കേരളം ചെലവഴിച്ചത് 40.77 കോടി: 24 News റിപ്പോർട്ട്
കൊച്ചി: വന്യമൃഗശല്യം അതിരൂക്ഷമായി തുടരുമ്പോൾ കേന്ദ്രഫണ്ട് ചെലവഴിക്കുന്നതിൽ സംസ്ഥാനത്തിന് വീഴ്ച്ച. വനമേഖല വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് മൂലമുള്ള നഷ്‌ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയത് 81.59 കോടി രൂപ, എന്നാൽ കേരളം ചെലവഴിച്ചത് 40.77 കോടി രൂപ മാത്രമെന്ന് വിവരാവകാശ രേഖ. 2017-18 മുതൽ 2021-22 വരെയുള്ള കണക്കാണ് ലഭ്യമായത്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ദേശീയ അതോറിറ്റി, നഷ്ടപരിഹാര വനവൽക്കരണ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിംഗ് (CAMPA) നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
വനമേഖല വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് മൂലം മരങ്ങൾ, വനഭൂമി, വന്യജീവി, പാരിസ്ഥിതിക സേവനങ്ങൾ എന്നിവയുടെ നഷ്ടം നികത്താനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
No comments:
Post a Comment