അസെൻഡ് നിക്ഷേപക സംഗമം: 7886 കോടിയുടെ പദ്ധതികൾ ഉപേക്ഷിച്ചു; മനോരമ റിപ്പോർട്ട്
* സംഗമത്തിൽ എണ്ണം പെരുപ്പിച്ചു കാട്ടാൻ ചില പദ്ധതികൾ 'തിരുകികയറ്റിയെന്ന്' ആക്ഷേപം
കൊച്ചി: സംസ്ഥാന സർക്കാർ നടത്തിയ അസെൻഡ് നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ച 7886 കോടിയുടെ പദ്ധതികൾ ഉപേക്ഷിച്ചെന്ന് വിവരാവകാശ രേഖ. 31 പദ്ധതികൾ പ്രവർത്തനം ആരംഭിച്ചു. ഇതിൽ നിന്നും 808 കോടി രൂപയുടെ നിക്ഷേപം വന്നു. 9345 കോടിയുടെ മുതൽമുടക്കുള്ള 53 പദ്ധതികൾ പുരോഗമിക്കുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
അതേസമയം, 5003 കോടിയുടെ 37 പദ്ധതികൾ നിർത്തിവെച്ചു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
No comments:
Post a Comment