ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട്: മനോരമ റിപ്പോർട്ട് ചെയ്‌തു
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട്: എത്ര പ്രവാസികൾ അപേക്ഷ നൽകി? വിവരം ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
* 2018-2021 വരെ പിരിച്ചെടുത്തത് 399 കോടി രൂപ
കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ആരംഭിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിന്റെ (ഐസിഡബ്ല്യുഎഫ്) സഹായത്തിനായി എത്ര പേർ അപേക്ഷ സമർപ്പിച്ചെന്ന് വിവരാവകാശ ചോദ്യത്തിന് വിവരം ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിചിത്ര മറുപടി. അതെ സമയം 2014 മുതൽ 2021 വരെ 2,89,800 പ്രവാസികൾക്ക് ഗുണം ലഭിച്ചെന്നു മറുപടിയിൽ പറയുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
2018-2021 വരെ 399 കോടി രൂപ ഐസിഡബ്ല്യുഎഫ് ലേക്ക് പിരിച്ചിട്ടുണ്ട്. 2014-2021 കാലയളവിൽ 484 കോടി രൂപ ചെലവഴിച്ചു. 2021 ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ചു 479 കോടി രൂപ ബാക്കിയുണ്ട് മന്ത്രാലയം മറുപടിയിൽ വ്യക്തമാക്കി.
No comments:
Post a Comment