Trivandrum Golf Club: Media reported my RTI

ഗോൾഫ് കോഴ്‌സ് നവീകരണം ഇഴഞ്ഞു നീങ്ങുന്നു

കേന്ദ്രം അനുവദിച്ചത് 12.32 കോടി രൂപ. നാല് വർഷം, പൂർത്തിയായത് 40 ശതമാനം!

                                              

                                                                       Malayala Manorama

                                                                                    Chandrika

                                                                         Janmabhumi

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വിനോദകേന്ദ്രങ്ങളിൽ ഒന്നായ ഗോള്‍ഫ് ക്ലബ്ബിലെ ഗോൾഫ് കോഴ്‌സ് നവീകരണത്തിന് വേണ്ടി കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത് 12.32 കോടി രൂപയെന്ന് വിവരാവകാശ രേഖ. പക്ഷെ 40 ശതമാനം മാത്രമാണ് പദ്ധതിയുടെ പുരോഗതി. 37 ശതമാനം ഫണ്ടാണ് ഇത് വരെ വിനിയോഗിച്ചത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് വിഭാഗം ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് ഫണ്ട് നൽകുന്ന പദ്ധതിയിലാണ് തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിനെ ഉൾപ്പെടുത്തിയത്. 2016-17 ൽ 24.64 കോടി രൂപയ്ക്ക് ഭരണാനുമതിയും നൽകി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റ് ഇട്ട ജലസേചന സംവിധാനം മാത്രമാണ് ഇത് വരെ പൂർത്തിയായത്. ഫ്ലഡ് ലൈറ്റിനുള്ള ടെൻഡർ നടപടി പൂർത്തിയായി.

No comments:

Powered by Blogger.