തൊടുപുഴയിലെ ‘ബിഗ് സല്യൂട്ടിന്' ലോക റെക്കോർഡ്


തൊടുപുഴ: പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും കേരളത്തിന് കൈത്താങ്ങായ ലോകത്തിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ബിഗ് സല്യൂട്ട് പരിപാടി ശ്രദ്ധേയമായി. ലോകജനതക്ക് നല്‍കിയ ബിഗ് സല്യൂട്ട് കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യൂ ആര്‍ എഫ്) ലോക റെക്കോര്‍ഡ് പട്ടികയിലും ഇടം നേടി.

ലോകത്തിലെ ഏറ്റവും വലിയ നന്ദി രേഖപ്പെടുത്തലായാണ് ബിഗ് സല്യൂട്ട് പരിപാടി ലോക റെക്കോര്‍ഡ് നേടിയത്. ഏഴായിരത്തി അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ ബിഗ് സല്യൂട്ട് വേദിയായ തൊടുപുഴ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയം ലോകജനത സാക്ഷ്യം വഹിക്കെ ആയിരത്തോളം കുട്ടികള്‍ ബിഗ് സല്യൂട്ട് ടു ദി എന്റയര്‍ വേള്‍ഡ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുടെ മാതൃകയില്‍ അണിനിരന്നു. 

സ്വച്ഛ് ഭാരത് മിഷന്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസറും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാന്‍സ് മീഡിയ സിറ്റിയുടെ പ്രസിഡൻറും സിഇഓയുമായ ഡോ. മുഹമ്മദ് ഖാനാണ് ആഗോളതലത്തിൽ 'ബിഗ് സല്യൂട്ട്' പദ്ധതിയെ പ്രചരിപ്പിക്കുന്നത്. മൂന്ന് ഫിഫ ലോകകപ്പുകൾ, ഒളിമ്പിക്സ് എന്നിവയുടെ ആഗോള പ്രചാരണവും മീഡിയ ഡിസൈനറുമായി ചുക്കാൻ പിടിച്ച അദ്ദേഹം സംഗീത വിസ്‌മയം എആർ റഹ്‌മാന്റെ ആഗോള മാദ്ധ്യമ ഡിസൈനർ കൂടിയാണ്.


ജോയ്‌സ് ജോര്‍ജ് എം പി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണര്‍ എ ഷറഫ്, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു, ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ്, ബിസിസിഐ മുന്‍ സെക്രട്ടറി ടി സി മാത്യു തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ പ്രമുഖരും പങ്കെടുത്തു. 

No comments:

Powered by Blogger.