ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊച്ചിയില്‍

കൊച്ചി: ഒക്ടോബർ 14, 2017: ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ചൊവ്വാഴ്‌ച (ഒക്ടോ. 17) കൊച്ചിയില്‍ നടക്കും. ദേശീയ ആ



യുഷ്‌ മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്‌, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ്‌, ആയുര്‍വേദ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വിഭാഗം, ഔഷധസസ്യ ബോര്‍ഡ്‌, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ 
എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ദിനാചരണം രാമവര്‍മ ക്ലബ്‌ ഹാളില്‍ ചൊവ്വാഴ്‌ച വൈകീട്ട്‌ 4.30-ന്‌ ആരോഗ്യ-സാമൂഹ്യനീതി- ആയുഷ്‌ വകുപ്പ്‌ മന്ത്രി കെ.കെ. ഷൈലജ ഉദ്‌ഘാടനം ചെയ്യും. 

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തികളെ ആദരിക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെ ഔദ്യോഗിക ഫേയ്‌സ്‌ബുക്ക്‌ പേജിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. 

എം. സ്വരാജ്‌ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനില്‍, ആയുഷ്‌ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്‌, ജില്ലാ കളക്ടര്‍ മുഹമ്മദ്‌ വൈ സഫിറുള്ള, നാഷണല്‍ ആയുഷ്‌ മിഷന്‍ കേരള ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഔഷധി മാനേജിങ്‌ ഡയറക്ടര്‍ കെ.വി. ഉത്തമന്‍, കേരള ആരോഗ്യ സര്‍വകലാശാല പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍, ഹെല്‍ത്ത്‌ സര്‍വീസസ്‌ ഡയറക്ടര്‍ ഡോ. സരിത എല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി എ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, ഭാരതീയ ചികിത്സാ വകുപ്പ്‌ ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്‌, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.വി.സി. കൃഷ്‌ണകുമാര്‍, നാഷണല്‍ ആയുഷ്‌ മിഷന്‍ കേരള സ്റ്റേറ്റ്‌ പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്‌ എം, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ടി.കെ. ഉമ, ഭാരതീയ ചികിത്സാ വകുപ്പ്‌ എറണാകുളം ഡിഎംഒ ഡോ. സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഔഷധസസ്യ ബോര്‍ഡ്‌ സിഇഒ രാധാകൃഷ്‌ണന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. വിനോദ്‌കുമാര്‍ ജി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. 

ആയുര്‍വേദ ദിനത്തിന്റെ ഭാഗമായി കളമശ്ശേരിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ശാസ്‌ത്ര പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്‌.

No comments:

Powered by Blogger.