തമ്മനത്തെ സ്വർഗരാജ്യം...

                                       
Sisily chechi

കഴിഞ്ഞ ദിവസം ഒരു പ്രമുഖ വ്യവസായിയെ കാണാൻ തമ്മനത്തു പോയി. അര മണിക്കൂർ മാത്രം ഉദേശിച്ച കൂടികാഴ്ച പല വിഷയങ്ങൾ സംസാരിച്ചു നീണ്ടു പോയി. രാവിലെ 11:30 തുടങ്ങിയ സംഭാഷണം 2:30 വരെ നീണ്ടു. ഇതിനിടെ ഔദ്യോഗിക തലം വിട്ട് നല്ല സുഹൃത്തുക്കളെ പോലെ ഞങ്ങൾ അടുത്തു. നാടൻ ഭക്ഷണം ഒരു പ്രധാന വിഷയമായി വന്നു. അതിന്റെ ബിസിനസ്‌ സാദ്ധ്യതകൾ, നൂതന ഉത്പന്നങ്ങൾ, വിപണന രീതി എന്നിവയിലേക്ക് ഞങ്ങൾ ശ്രദ്ധ തിരിച്ചു. ഞാൻ കൊച്ചിയിലെ കുടുംബശ്രീയുടെ ഹോട്ടൽ, പദ്മയിലെ പൈ ദോശ, ചൂട് കൊങ്കണി ദോശ തരുന്ന ബ്രോഡ്‌വെയിലെ സുന്ദരം തട്ടുകട, അവരുടെ കൂൾ ഡ്രിങ്ക്സ് കട എന്നിവയെ പറ്റി അദ്ദേഹത്തോട് സൂചിപ്പിച്ചു.

                                
വിശപ്പ് കൂടിയപ്പോൾ നല്ലൊരു ഹോട്ടൽ ലക്ഷ്യമാക്കി ഞങ്ങൾ വണ്ടി വിട്ടു. മുന്തിയ ഭക്ഷണശാലകളിൽ കയറുന്ന അദ്ദേഹം സ്റ്റാൻഡേർഡ് ഊണ്‌ വാഗ്‌ദാനം ചെയ്തു. ഞാൻ പറഞ്ഞു നമ്മുക്ക് തമ്മനത്ത് ഒരു കൈ നോക്കിയിട്ട് പോകാം എന്ന്. അന്വേഷിപ്പിൻ കണ്ടെത്തു എന്നല്ലേ...ഞങ്ങളുടെ ശ്രമം വിജയിച്ചു. നാടൻ കഞ്ഞി കിട്ടുന്ന സ്ഥലം കണ്ടെത്തി. ശരിക്കും ഒരു സ്വർഗരാജ്യം കിട്ടിയപ്പോലെ ഞങ്ങളും. സിസിലി ചേച്ചിയാണ് കട നടത്തുന്നത്. ചൂട് കഞ്ഞി, പയർ, അച്ചാർ, പപ്പടം അങ്ങനെ മനസ്സിൽ ഉദേശിച്ച എല്ലാം കിട്ടി. അളവ് നോക്കാതെ ചേച്ചി എല്ലാം വീണ്ടു വീണ്ടും വിളമ്പി...സ്നേഹത്തിൽ ചാലിച്ച ചേച്ചിയുടെ പെരുമാറ്റവും കൂടിയപ്പോൾ എല്ലാം അടിപൊളി...മിതമായ വിലയും...
                               
സിസിലി ചേച്ചിയുടെ പേരിടാത്ത കട തമ്മനം-കടവന്ത്ര റോഡിൽ വിനോദ വായനശാലക്ക് എതിർ വശത്താണ് പ്രവർത്തിക്കുന്നത്. പടക്കത്തിന്റെ വില്പനയും ഉണ്ട്.

No comments:

Powered by Blogger.