Tribute to TN Gopakumar (Kannadi, Asianet News)


മനുഷ്യത്വം മറന്ന കേരളത്തിലെ മാദ്ധ്യമങ്ങൾ, 

മാദ്ധ്യമ കേസരികൾ

V Muraleedharan പ്രിയപ്പെട്ട മുരളിയേട്ടാ,
കേരളത്തിലെ മാദ്ധ്യമങ്ങൾ മനപൂർവ്വം ടി.എൻ.ഗോപകുമാറിനെ എന്ന് മാധ്യമപ്രവർത്തകനെ രണ്ടു കോളം വാർത്തയിൽ ഒതുക്കിയപ്പോൾ, അദ്ദേഹത്തെ അനുസ്മരിച്ചതിനു ഈ എളിയ മാധ്യമപ്രവർത്തകന്റെ ഒരുപാട് നന്ദി അറിയിക്കുന്നു. ചൂടുള്ള വാർത്തയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിൽ കേരളത്തിലെ മാദ്ധ്യമങ്ങളും എന്റെ സഹപ്രവർത്തകരും മനുഷ്യത്വം മറന്നു പോയിരിക്കുന്നു.

ഇനി ടി.എൻ. ഗോപകുമാറിന്റെ ജീവിതരീതിയാണ് അവരെ അദ്ദേഹത്തിന്റെ വാർത്ത ചെറുതാക്കാൻ പ്രേരിപ്പിച്ചതെങ്കിൽ പുറത്തു പറയാൻ കൊള്ളാത്ത ചരിത്രമുള്ള പല രാഷ്ട്രീയക്കാർക്കും ഒന്നാം പേജിലാണ് ഈ മാദ്ധ്യമങ്ങൾ സ്ഥാനം നൽകുന്നത്!

വർഷങ്ങളോളം മാധ്യമങ്ങൾക്കും നാടിനും വേണ്ടി പണിയെടുക്കുന്ന ഒരു യന്ത്രം മാത്രമാണ് അവർക്ക് മാദ്ധ്യമ പ്രവർത്തകർ. പക്ഷെ മരണത്തിന് ശേഷം അവരെ അപ്പാടെ വിസ്മരിക്കുന്ന മാദ്ധ്യമങ്ങളും ഒരു നാടുമായി കേരളം മാറിയിരിക്കുന്നു.

No comments:

Powered by Blogger.