ആറു വർഷം, പാലക്കാട് കുടിവെള്ള പൈപ്പ് പൊട്ടിയത് 12,855 തവണ; ചോർന്നത് 14.86 കോടി രൂപ
* ഷൊറണൂരിൽ മാത്രം പൈപ്പ് പൊട്ടി ചോർന്നത് 10.62 കോടി രൂപ!
* ആലത്തൂരിൽ റെക്കോർഡ് പൊട്ടൽ, റിപ്പോർട്ട് ചെയ്തത് 8478 ലീക്കുകൾ!
മനോരമ ന്യൂസിലെ അഭിമുഖം കാണുന്നതിന്, ക്ലിക്ക് ചെയ്യുക
* ആലത്തൂരിൽ റെക്കോർഡ് പൊട്ടൽ, റിപ്പോർട്ട് ചെയ്തത് 8478 ലീക്കുകൾ!
പാലക്കാട്: 2016 മെയ് മുതൽ 2022 ജൂൺ വരെ ജില്ലയിലെ കേരള വാട്ടർ അതോറിറ്റിയുടെ വിവിധ ഡിവിഷനുകളിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് 12,855 തവണ. ഇത് മൂലം ചോർന്നത് 14.86 കോടി രൂപയെന്ന് വിവരാവകാശ രേഖ.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വാട്ടർ അതോറിറ്റിയുടെ ഷൊർണൂർ പബ്ലിക് ഹെൽത്ത് ഡിവിഷൻ, പാലക്കാട്, ആലത്തൂർ പബ്ലിക് ഹെൽത്ത് സബ് ഡിവിഷനുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
No comments:
Post a Comment