തെരുവ് നായ: ദേശീയ മൃഗക്ഷേമ ബോർഡ് ഫണ്ട് ലഭിക്കാതെ കേരളം; മനോരമ റിപ്പോർട്ട്
കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യവും ആക്രമണവും പതിവാകുമ്പോൾ ദേശീയ മൃഗക്ഷേമ ബോർഡിൻറെ പ്രസക്തി എന്തെന്ന് ചോദ്യമുയരുന്നു. മൃഗക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ കേരളത്തിന് 2016 മെയ് മുതൽ സെപ്റ്റംബർ 30, 2022 വരെ ഗ്രാന്റ് നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കർണാടകയ്ക്കും ഫണ്ട് നൽകിയിട്ടില്ല.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ദേശീയ മൃഗക്ഷേമ ബോർഡ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
No comments:
Post a Comment