Drainage system in Kochi: Interview at 24 News

ഡ്രെയിനേജ് പ്രവർത്തനക്ഷമമാണോ:
80 ശതമാനവും പ്രവർത്തനക്ഷമമെന്ന് കൊച്ചി നഗരസഭ


* വിവരാവകാശത്തിന് മറുപടി നൽകിയത് മൂന്ന് സോണുകൾ മാത്രം; 'ഉത്തരമില്ലാതെ' മറ്റ് സോണുകൾ!
*  വിവരാവകാശത്തിന് മറുപടി നൽകിയത് പച്ചാളം, സെൻട്രൽ, പള്ളുരുത്തി സോണുകൾ മാത്രം
* അഞ്ചു പ്രധാനപ്പെട്ട കനാലുകൾ മഴക്കാല പൂർവ ശുചികരണത്തിന്റെ ഭാഗമായി വൃത്തിയാക്കി

കൊച്ചി: നഗരത്തിലെ റോഡ് ഡ്രൈനേജ് സംവിധാനം എത്ര ശതമാനം പ്രവർത്തനക്ഷമമാണ്? കൊച്ചി നഗരസഭ റോഡ് ഡ്രൈനേജ് സംവിധാനം കൃത്യമായി പരിശോധിക്കുന്നുണ്ടോ എന്ന കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി മെയ് 15ന് സമർപ്പിച്ച ചോദ്യത്തിന് കൃത്യസമയത്തു മറുപടി നൽകിയത് എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ടു സോണുകൾ മാത്രം; പച്ചാളവും, സെൻട്രൽ സോണും.

കഴിഞ്ഞ ചൊവ്വാഴ്‌ച പെയ്‌ത മഴയിൽ എറണാകുളം നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഈ അവസരത്തിലാണ് സുപ്രധാന വിവരം പുറത്തു വരുന്നത്.

ജൂലൈ 18ന് വിവരാവകാശ അപ്പീൽ അധികാരി എഞ്ചിനീയറിംഗ് വിഭാഗവുമായി ബന്ധപെട്ടു വിവരങ്ങൾ നൽകുന്നതിന് എല്ലാ സോണൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടു, പക്ഷെ പള്ളുരുത്തി സോണൽ മാത്രമാണ് പിന്നീട് മറുപടി നൽകിയത്. ഇനി സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ.

No comments:

Powered by Blogger.