ഓഖി: എഫ്.ആർ.പി ബോട്ടുകൾക്ക് കേന്ദ്രം നൽകിയത് 1.94 കോടി രൂപ, കേരളം ചെലവിട്ടത് 79 ലക്ഷം
Mangalam
- ദുരന്തം ഏറേ ബാധിച്ച തിരുവനന്തപുരത്ത് 35 ബോട്ടുകൾ മാത്രമാണ് ഇത് വരെ സർക്കാർ നൽകിയത് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി വെളിപ്പെടുത്തി
കൊച്ചി: ഓഖി ദുരന്തത്തിൽ ജീവനോപാധികൾ പൂർണ്ണമായി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 120 എഫ്.ആർ.പി ബോട്ടുകൾ വിതരണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നുവെന്ന് ആക്ഷേപം. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ഫിഷറീസ് വകുപ്പ് നൽകിയ മറുപടി പ്രകാരം പദ്ധതിക്ക് 2017-18 ൽ 1,94,40,000 രൂപ കേന്ദ്ര സർക്കാർ നൽകി. ഇതിൽ 79,44,712 രൂപ മാത്രമാണ് സംസ്ഥാനം ഇതു വരെ ചെലവിട്ടത്.
No comments:
Post a Comment