Fund for tribal students; Kerala has not spent Rs 7.87 crore: Media coverage

New Indian Express

Malayala Manorama

                                                                      Mathrubhumi


ആദിവാസി വിദ്യാർത്ഥികൾക്കുള്ള ഫണ്ട്: കേരളം 7.87 കോടി രൂപ വിനിയോഗിച്ചിട്ടില്ല

ആദിവാസി വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ഗോത്രകാര്യ മന്ത്രാലയം 2014-15 മുതൽ 2020-21 വരെ സംസ്ഥാനത്തിന് നൽകിയത് 44.42 കോടി രൂപയെന്ന് വിവരാവകാശ രേഖ. ഇതിൽ 2017-18, 2018-19 ൽ അനുവദിച്ച 12.75 കോടി രൂപയിൽ സംസ്ഥാനം ചിലവഴിച്ചത് 4.88 കോടി രൂപ മാത്രമെന്ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഗോത്രകാര്യ മന്ത്രാലയത്തിന്റെ (ഗ്രാന്റ്സ് & ഇഎംആർസ് ഡിവിഷൻ) നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 275 (1) പ്രകാരം കേന്ദ്ര സർക്കാർ 100 ശതമാനം ഗ്രാന്റ് നൽകുന്ന പദ്ധതിയാണ് ഇത്.


സംസ്ഥാനം 7.87 കോടി രൂപ വിനിയോഗിച്ചിട്ടില്ലെന്ന് മാത്രമല്ല ആ വർഷങ്ങളിലെ പദ്ധതിയുടെ പുരോഗതിയെ പറ്റിയുള്ള റിപ്പോർട്ടും ഗോത്രകാര്യ മന്ത്രാലയത്തിന് നൽകിയിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി പത്രസമ്മേളനത്തിൽ പറഞ്ഞു. 2020-21 സാമ്പത്തിക വർഷം ആദിവാസി വിദ്യാർത്ഥികൾക്കുള്ള ദേശീയ വിദ്യാഭ്യാസ സൊസൈറ്റി (നെസ്റ്റ്സ്) അനുവദിച്ച 4.57 ലക്ഷത്തിന്റെയും വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം നൽകാനുണ്ടെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

No comments:

Powered by Blogger.