അസെൻഡ് 2020: സർക്കാർ ചെലവിട്ടത് 3 കോടിയിലേറെ രൂപ: മനോരമ ന്യൂസിൽ സംസാരിച്ചു
വെബ്‌സൈറ്റിനും പ്രചാരണ വീഡിയോയ്ക്കും മാത്രം നൽകിയത് 36,58,000 രൂപയെന്ന് വിവരാവകാശ രേഖ
കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ കൊച്ചിയിൽ നടത്തിയ ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള-2020 ന് ചെലവിട്ടത് 3,05,02,422 രൂപയെന്ന് വിവരാവകാശ രേഖ. ഇതിൽ ഞെട്ടിപ്പിക്കുന്നത് വെബ്സൈറ്റ് നിർമ്മിക്കാനും പ്രചാരണ വീഡിയോയ്ക്കും മാത്രം നൽകിയത് 36,58,000 രൂപ! കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഐഡിസി നൽകിയ മറുപടിയിലാണ് ഇത് വ്യക്തമായത്. സ്ഥലവാടക, ഭക്ഷണം, താമസം എന്നിവയ്ക്കായി നൽകിയത് 1,19,10,089 രൂപ. ഇത് കൂടാതെ നോൾഡ്‌ജ് പാർട്ടണർക്ക് നൽകിയത് 45 ലക്ഷം രൂപ. കോഫി ടേബിൾ ബുക്കിന് ചെലവിട്ടത് 23 ലക്ഷം രൂപ.
ഇന്റർവ്യൂ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ -
1 comment:
Post a Comment