നോർക്ക റൂട്സ് വഴി ജോലി ലഭിച്ചത് 1589 പേർക്ക് മാത്രം: മനോരമ ന്യൂസിൽ സംസാരിച്ചു
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നോർക്ക റൂട്സ് വഴി വിദേശത്ത് ജോലി ലഭിച്ചത് 1589 പേർക്ക് മാത്രമെന്ന് വിവരാവകാശ രേഖ. തൊഴിൽ ലഭിച്ചത്: 1067 നഴ്‌സുമാർ, 7 ഡോക്ടർമാർ, 24 ടെക്നീഷ്യൻസ്, 491 വീട്ടുജോലിക്കാർ.
മെയ് 2016 മുതൽ 15 ഓഗസ്റ്റ് 2019 വരെ നോർക്കയുടെ ജോബ് പോർട്ടലിൽ (www.jobsnorka.gov.in) രജിസ്റ്റർ ചെയ്തത് 55534 ഉദ്യോഗാര്‍ത്ഥികളാണ്. 2010 മുതൽ 1,17,237 പേരാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 10 ശതമാനം പേർക്ക് പോലും ജോലി നൽകാൻ നോർക്ക റൂട്സിന് ഇത് വരെ സാധിച്ചിട്ടില്ലെന്നു കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച മറുപടിയിലൂടെ വ്യക്തമാകുന്നു.
നോർക്ക റൂട്സിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രമുഖ വ്യവസായികൾ വർഷം തോറും ആയിരത്തിലധികം പേർക്ക് ജോലി നൽകുമ്പോളാണ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ജോലി ലഭിക്കാത്തത് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. ലോക കേരള സഭയുടെ വെബ്സൈറ്റ് ഡെവലപ്പ് ചെയ്യാൻ ലക്ഷങ്ങൾ മുടക്കിയ നോർക്ക എന്തുകൊണ്ടാണ് ജോബ് പോർട്ടൽ നവീകരിക്കാൻ നടപടി സ്വീകരിക്കാത്തത് എന്ന് വ്യക്തമാക്കണം അദ്ദേഹം പറഞ്ഞു.
കൺസൾട്ടൻസിക്ക് ചെലവിട്ടത് 1,28,48,904 രൂപ
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (എൻ.ബി.എഫ്.സി) യുടെ പ്രവർത്തനത്തിന് മുംബൈ ആസ്ഥാനമായ ഇന്റർനാഷണൽ അഡ്വൈസറി കൗൺസിൽ (ഐഎസി) ക്ക് 2019 ജനുവരി 1 മുതൽ ഡിസംബർ 31 വരെ നൽകിയത് 1,28,48,904 രൂപയെന്ന് വിവരാവകാശ രേഖ. ഇത് കൂടാതെ എൻ.ബി.എഫ്.സി) യുടെ പ്രവർത്തനത്തിന് ചെലവിട്ടത് 2018-19 ൽ 11,79,771 രൂപ, 2019-20 ൽ 98,75,634, 2020-21 ൽ 49,64,874 (നാളിതു വരെ).
No comments:
Post a Comment