കൊച്ചിയുടെ വയറും മനസും സമൃദ്ധമാക്കി ശ്രീഭഗവതീസ്; ഊണിന്‌ 50 രൂപ!

കൊച്ചിയിൽ ഊണിന് മാത്രമായി തുടങ്ങിയ ഒരു വനിതാ സംരംഭം വിജയത്തിന്റെ രുചികൂട്ട് ചേർത്ത് കുതിക്കുന്നു, കൊച്ചി മെട്രോയെ പോലെ. വനിതാ സംരംഭകർ മാതൃകയാക്കേണ്ട 'രസതന്ത്രം'. 


കൊച്ചിയിൽ എത്തി, നാടൻ വെജിറ്റേറിയൻ ഊണ് കഴിക്കണം, പക്ഷെ എവിടെ കിട്ടും നല്ല ഭക്ഷണം മിതമായ നിരക്കിൽ? നിരവധി പേരുടെ ചോദ്യമാണിത്.

ഇനി വരുമ്പോൾ എറണാകുളം വളഞ്ഞമ്പലത്തിന് സമീപമുള്ള ശ്രീഭഗവതീസിൽ ചെല്ലൂ. സാമ്പാർ, രസം, പുളിശ്ശേരി, മോര്, പപ്പടം കൂട്ടി ചൂട് ചോറും കഴിക്കാം. തൈരും ഉൾപ്പടെ ഊണിന്‌ 50 രൂപ മാത്രം. ഒരു വിഭവസമൃദ്ധമായ സദ്യ കഴിച്ച പ്രതീതി. 


രാജലക്ഷ്മി ചേച്ചിയുടെ നേതൃത്വത്തിലുള്ള വനിത കൂട്ടായ്‌മയാണ്‌ ഈ സംരംഭം നടത്തുന്നത്. കുടുംബത്തിലെ ഒരു അംഗത്തിനെ പോലെയാണ് ഭക്ഷണം വിളമ്പുന്നത്. കറി വീണ്ടും ചോദിച്ചാൽ 'കൈ' വിറക്കില്ല, സ്പൂണിൽ അളവു കുറയില്ല.  

ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ മൂന്നര വരെയാണ് സമയം. ഞായറാഴ്‌ച അവധിയാണ്. 

ഇത്തരം സംരംഭങ്ങളാണ് കേരളത്തിന്റെ ശക്തി. പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരും, വ്യവസായ വകുപ്പും ബന്ധപ്പെട്ട സ്ഥാപനങ്ങളും, ഏജൻസികളും മുന്നോട്ടു വരണം. വനിതാ സംരംഭങ്ങൾ വളരട്ടെ. 

No comments:

Powered by Blogger.