ഗുരുവായൂരിൽ വിജയഗീതം രചിച്ച് ഒരു വീട്ടമ്മ

ജോലിക്കാരിയിൽ നിന്നും സംരംഭകയായി മാറിയ ഒരു വീട്ടമ്മയാണ് ഗീത ദേവി. ചെറുകിട, ഇടത്തരം ബിസിനസ് രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഗീത ചേച്ചി ഒരു മാതൃകയാണ്. ഒപ്പം ഗുരുവായൂരിലെ ബിസിനസ് അവസരവും അവർ കാണിച്ചു തരുന്നു.


കഠിനമായ കടമ്പകൾ മറികടക്കുമ്പോൾ വിജയത്തിന്റെ രുചിക്ക് സ്വാദ് കൂടും. ഗുരുവായൂരപ്പനിൽ ജീവിതം മുഴുവനും സമർപ്പിച്ച്, ദിവസവും 20 മണിക്കൂർ ജോലി ചെയ്യുന്ന ഒരു വീട്ടമ്മ അമ്പാടികണ്ണന്റെ തിരുമുറ്റത്ത് വിജയഗീതം രചിച്ചു മുന്നേറുന്നു.



                                                               
                            
നാലു വർഷം മുൻപാണ് അന്തർജ്ജനമായ ഗീത ദേവി കുടുംബത്തോടൊപ്പം ഗുരുവായൂരിൽ എത്തിയത്. രണ്ടര വർഷം ഒരു തുണി കടയിൽ ജോലി ചെയ്‌തു. പതിനെട്ട് മണിക്കൂറോളം ജോലി ചെയ്‌ത ദിനങ്ങൾ. അങ്ങനെ 2018 ഫെബ്രുവരിയിൽ 'മണീസ് ഹാൻഡ്‌ലൂം' എന്ന പേരിൽ സ്വന്തമായി ഒരു കട ഗുരുവായൂർ അമ്പലത്തിന്റെ പടിഞ്ഞാറേ നടയിൽ ആരംഭിച്ചു. കുത്താമ്പുള്ളിയിൽ നിന്നുമുള്ള കൈത്തറി വസ്‌ത്രങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് ഇവിടെ.


ഒരു വീട്ടമ്മ സംരംഭകയാകുമ്പോൾ നേരിടേണ്ട ഒരുപാട് പ്രതിസന്ധികൾ. ആരോഗ്യ സംബന്ധമായ പ്രശ്‍നങ്ങൾ വേറെ. 


പക്ഷെ ഗുരുവായൂരപ്പനിൽ ഉള്ള അടിയുറച്ച വിശ്വാസവും, കഠിനമായ പരിശ്രമവും കൊണ്ട് ഗീത ചേച്ചി അതെല്ലാം നീന്തി കയറി. ചെറുകിട, ഇടത്തരം ബിസിനസ് രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഗീത ചേച്ചി ഒരു മാതൃകയാണ്. രക്തത്തില്‍ തന്നെ സംരംഭകത്വം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. കടയിൽ എത്തുന്ന ഓരോ ഉപഭോക്താവും ചേച്ചിയെ പരിചയപെട്ടു കഴിയുമ്പോൾ കുടുംബത്തിലെ അംഗമാകും.


കണ്ണനെ കാണാൻ പോകുമ്പോൾ, ഗീത ചേച്ചിയെ ഓർക്കാം, വിളിക്കാം - 9446809912.

ഭർത്താവ് മണികണ്ഠൻ നമ്പൂതിരി ശാന്തിക്കാരനാണ്. രണ്ടു മക്കൾ - ഹരി കൃഷ്ണനും അനു കൃഷ്ണനും.

No comments:

Powered by Blogger.