സുദർശനം നേത്രചികിത്സാലയം: ആയുർവേദത്തിന്റെ വിജയ ചേരുവ
- തിരുവല്ലയിൽ നിന്നും "കണ്ണ്" തുറപ്പിക്കുന്ന വിജയ സംരംഭവുമായി സുദർശനം
- ദുഷ്കരമായ നേത്രരോഗങ്ങൾ ഭാരതത്തിന്റെ പാരമ്പര്യവൈദ്യശാസ്ത്രമായ ആയുർവേദത്തിലൂടെ പരിഹരിക്കാൻ സാധിക്കുമെന്ന് സുദർശനം നേത്രചികിത്സാലയം തെളിയിക്കുന്നു
- ഡോ. ബി ജി ഗോകുലന്‍ ചീഫ് ഫിസിഷ്യനും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നേതൃത്വം നല്‍കുന്ന സുദര്‍ശനം ആയുര്‍വേദ നേത്ര ചികിത്സാലയം 25 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു
- നിരവധി വിദേശികളാണ് വർഷം തോറും സുദർശനം നേത്രചികിത്സാലയത്തിൽ എത്തുന്നത്.
കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ വിജയിക്കുമോ എന്ന ചോദിക്കുന്നവരുടെ "കണ്ണ്" തുറപ്പിക്കുന്ന ഒരു വിജയഗാഥയുമായി തിരുവല്ല സ്വദേശിയായ ഡോ. ബി. ജി. ഗോകുലൻ ജൈത്രയാത്ര തുടരുകയാണ്. കേരളീയ ആയുർവേദ ചികിത്സയ്ക്ക് ആഗോള തലത്തിൽ വൻ സ്വീകാര്യത ഉണ്ടായിട്ടും സംസ്ഥാനം ഇപ്പോഴും പാരമ്പര്യ ശാസ്ത്രത്തെ വേണ്ടവണ്ണം ഉപയോഗിച്ചിട്ടില്ല. ഇവിടെയാണ് വെല്ലുവിളികളെ സധൈര്യം നേരിട്ട്, വിദേശരാജ്യങ്ങളിൽ നിന്നുമുള്ള വാഗ്ദാനങ്ങൾ വേണ്ടെന്ന് വെച്ച്, കേരളത്തിൽ നിലയുറപ്പിച്ചു ആയുർവേദത്തെയും ആധുനിക ചികിത്സ രീതികളെയും വിജയത്തിന്റെ ചേരുവകളാക്കി ഡോ. ഗോകുലൻ മാറ്റിയത്.
ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ നേത്രചികിത്സാലയമാണ് സുദർശനം.
ചെറിയ രീതിയിൽ ആരംഭിച്ച സുദർശനത്തിൽ ഇന്ന് മൂന്ന് ഡോക്ടർമാരടക്കം ഇരുപതോളം ജീവനക്കാരുണ്ട്.
ഡോ. ഗോകുലന്റെ അശ്രാന്തപരിശ്രമമവും സത്യസന്ധതയും കഠിനപ്രയത്നവും ആയുർവ്വേദത്തോടുള്ള അഭിനിവേശവുമാണ് സുദർശനം നേത്രചികിത്സാലയത്തെ ഇന്ന് രാജ്യത്തെ പ്രമുഖ ആയുർവേദ സ്ഥാപനമാക്കി മാറ്റിയത് .
ഡോ. ബി. ജി. ഗോകുലന്‍
മനസ്സ് നിറയെ ആയുർവ്വേദം
1987-ൽ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫർമസിയുടെ ആയുര്‍വേദ കോളേജിൽ ഏഴു വര്‍ഷം നീണ്ട ഗുരുകുല സമ്പ്രദായത്തിലാണ് പാരമ്പര്യവൈദ്യശാസ്ത്രത്തിന്റെ മഹിമ ഡോ. ഗോകുലൻ അറിയുന്നത്. ഭാരത്തിന്റെ മഹത്തായ ആയുര്‍വേദ പാരമ്പര്യത്തെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യമായിരുന്നു പിന്നീട് അദ്ദേഹത്തെ നയിച്ചത്.
സുദർശനം വിരിയുന്നു
അമ്മയുടെ നേത്രചികിത്സാ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എന്ത് കൊണ്ട് നേത്ര ശാഖാ പരീക്ഷിച്ചു കൂടാ എന്ന ചിന്തയിൽ സുദർശനം ഉദയം കൊള്ളുന്നത്. 1989 ൽ തുടക്കമിട്ടെങ്കിലും 1993-ലാണ് സുദർശനം നേത്രചികിത്സാലയവും പഞ്ചകര്‍മ സെന്ററും പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ഡോ. ഗോകുലൻ സ്ഥാപിക്കുന്നത്. ആയുര്‍വേദ നേത്ര ചികിത്സയ്ക്ക് വലിയ പ്രചാരം ഇല്ലാതിരുന്ന സമയത്താണ് അദ്ദേഹം സുദർശനം ആരംഭിക്കുന്നത്.
മഹാരഥന്മാരുടെ ശിഷ്യൻ
ആയുർവേദ ബിരുദത്തിന് ശേഷം അഷ്ടവൈദ്യൻ വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി, വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എന്നിവരുടെ കൂടെ ശിഷ്യപ്പെട്ട് ചികിത്സയും നിരണം കുട്ടികൃഷ്ണൻ നായർ വൈദ്യനിൽ നിന്നും പാരമ്പര്യ നേത്രചികിത്സാ പാഠങ്ങളും അഭ്യസിച്ച് ചെന്നൈ ശങ്കര നേത്രാലയത്തിൽ ഒരു വർഷം ആധുനിക നേത്രപരിശോധനാ രീതികളിൽ പരിശീലനവും നേടി ഏകദേശം അഞ്ച് വർഷങ്ങൾക്കൊടുവിലാണ് സുദർശനം യാഥാർത്ഥ്യമാവുന്നത്.
സുദർശനം നേത്രചികിത്സാലയം രജത ജൂബിലി ആഘോഷങ്ങൾ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായക് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ബി ജി ഗോകുലന്‍, പദ്മശ്രി പി. ആർ. കൃഷ്ണകുമാർ, ജി രണ്ടാം ലോകമഹായുദ്ധപങ്കാളി കെ. ജി. നായർ, കുമ്മനം രാജശേഖരൻ, ഡോ.ബേബി കൃഷ്ണൻ, സ്വാമി ശങ്കരചൈതന്യ, പ്രൊഫ. ഡോ. ജി. ജി. ഗംഗാധരൻ, ശാന്തി ഗോകുൽ തുടങ്ങിയവർ സമീപം. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് അദ്ധ്യക്ഷനായിരുന്നു.
ആയുർവ്വേദം വരദാനം
"ആയുർവേദത്തിനും ജനങ്ങൾക്കും വേണ്ടിയാണ് ഈ സംരംഭം തുടങ്ങിയത്. പല ദുഷ്കരമായ നേത്ര രോഗങ്ങൾക്കും ആയുർവേദത്തിൽ പരിഹാരമുണ്ട്. പാരമ്പര്യ ആയുര്‍വേദ വിധിപ്രകാരമുള്ള നേത്ര ചികിത്സാവിധികളും ആധുനിക പരിശോധനാ രീതികളും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു സ്ഥാപനമാണ് സുദർശനം,'' ഡോ. ഗോകുലന്‍ പറഞ്ഞു.
ന്യൂ ജെനെറേഷന്‍ അസുഖങ്ങൾ
ആധുനിക ജീവിതചര്യ മൂലം ഇപ്പോൾ "ന്യൂ ജെനെറേഷന്‍" അസുഖങ്ങൾ വർദ്ധിച്ചു വരികയാണ്. ഗൂഗിളിൽ വിരിയുന്ന പ്രഭാതം ഫേസ്ബുക്കിൽ കൂടി പ്രഭാത ഭക്ഷണവും, വാട്ട്സ് ആപ്പ് വഴിയുള്ള ഊണും നാലു മണി കുർക്കുറെ പലഹാരവും, യൂട്യൂബിൽ അന്തിമയങ്ങുന്ന കാലഘട്ടവുമായി മാറിയിരിക്കുന്നു. മനുഷ്യശരീത്തിലെ ഏറ്റവും പ്രധാന അവയവമായ കണ്ണിന് "ന്യൂ ജെനെറേഷന്‍" ജീവിതരീതി വല്ലാതെ ബാധിച്ചിട്ടുണ്ട്. ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ഉള്ള കുത്തിയിരുപ്പ് കണ്ണിന് ഒരുപാട് ആയാസം ഉണ്ടാക്കും. നേത്ര രോഗങ്ങൾ കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടിനിടെ ക്രമാതീതമായി വർദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണവും ഈ സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമാണ് അദ്ദേഹം ചൂണ്ടികാട്ടി
നേത്ര ചികിത്സയും ആയുര്‍വേദവും
നേത്ര ചികിത്സാരംഗത്ത് കാഴ്ചശക്തി വർദ്ധിപ്പിക്കുനതിന് ആയുര്‍വേദത്തിന് അനന്ത സാധ്യതകളാണുള്ളതെന്ന് ഡോ. ഗോകുലന്‍ ചൂണ്ടിക്കാട്ടുന്നു. ''നേത്രരോഗങ്ങള്‍ക്ക് ശസ്ത്രക്രിയയിലൂടെയല്ലാതെ പ്രതിവിധി കണ്ടെത്തുകയാണ് ആയുർവേദം ചെയ്യുന്നത്. സര്‍ജറിയെക്കുറിച്ച് പ്രതിപാദ്യമുണ്ടെങ്കിലും ഔഷധങ്ങള്‍ക്കും തെറാപ്പികൾക്കുമാണ് ആയുര്‍വേദം മുന്‍ഗണന നല്‍കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാലും കാഴ്ച്ച വര്‍ധിക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണിന്റെ ബലം വര്‍ധിപ്പിക്കാനും ഇതിനെ പ്രതിരോധിക്കാന്‍ പ്രാപ്തമാക്കാനുമുള്ള ചികിത്സ ആയുര്‍വേദത്തില്‍ മാത്രമേയുള്ളു,'' ഡോ ഗോകുലന്‍ വ്യക്തമാക്കി.
ആയുര്‍വേദ നേത്ര ചികിത്സയ്ക്ക് സമൂഹത്തിൽ പ്രചാരം നൽകുന്നതിൽ സുദർശനത്തിന്റെ പങ്ക് അഗ്രഗണ്യമാണ്. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾ ആയുർവേദത്തിനും കണ്ണിനും വേണ്ടി ചിലവിട്ട ഡോ ഗോകുലൻ പറയുന്നത് ആരുടെയും "കണ്ണ്" തുറപ്പിക്കുന്ന അനുഭവങ്ങളാണ്.
ഇപ്പോൾ സുദർശനത്തിന്റെ സേവനം ആലുവ, കോഴിക്കോട്, കണ്ണൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെല്ലാം ലഭ്യമാണ്.
No comments:
Post a Comment