ചൂട് തുമ്പപ്പൂ ദോശ @ ഇടപ്പള്ളി
മെട്രോ നഗരമായ കൊച്ചിയുടെ രാത്രി ഭംഗി ആസ്വദിച്ചു ചൂട് തട്ടുദോശയും ചട്ട്ണിയും വേണോ? എങ്കിൽ വണ്ടി നേരെ ഇടപ്പള്ളിക്ക് വിട്ടോ. അമ്മയും മകളും ചേർന്ന് നടത്തുന്ന ഒരു നാടൻ തട്ടുകടയുണ്ട്. ചൂട് തുമ്പപ്പൂവ് ദോശ, വെള്ള ചട്ട്ണിയും കൂടെ മുളകും. മിതമായ വിലയും നല്ല പെരുമാറ്റവും.
വീട്ടിൽ അരയ്ക്കുന്ന മാവാണ് ദോശയ്ക്ക് ഉപയോഗിക്കുന്നത്. ശരിക്കും "സോഫ്റ്റ്". ഒന്നിൽ തുടങ്ങിയാൽ അഞ്ചെണ്ണം മിനിമം കഴിച്ചു പോകും. അത്രയ്ക്ക് സ്വാദാണ് ദോശയ്ക്ക്. പരസ്യത്തിൽ "തുമ്പപ്പൂ ദോശ" എന്ന പറയുന്ന ബ്രാൻഡിനെക്കാളും മികച്ചത്. ഇടപ്പള്ളി എളമക്കര റോഡിലാണ് (ഗണപതി ഹോട്ടലിലേക്ക് പോകുന്ന വഴി) കട സ്ഥിതി ചെയ്യുന്നത്. ആയുർവേദ ക്ലിനിക്കിന് എതിർ വശം. വൻ കിട ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ഇടയ്ക്ക് ഇവിടെ നിന്നും കഴിച്ചാൽ ആ കുടുംബത്തിന് ഒരു വലിയ സഹായം കൂടിയാകും. അപ്പൊ ഭക്ഷണപ്രിയരെ ഇതിലെ...
No comments:
Post a Comment