Humble request to college students in Kerala
കേരളത്തിലെ കോളേജ് വിദ്യാർത്ഥികളോട് ഒരു അപേക്ഷ,
കലാലയങ്ങളും സർവ്വകലാശാലകളും കലാപഭൂമി ആക്കരുത്, ആവരുത്.
കലാലയങ്ങളും സർവ്വകലാശാലകളും കലാപഭൂമി ആക്കരുത്, ആവരുത്.
വിദ്യാർത്ഥികൾ പ്രതികരിക്കണം, പക്ഷെ അക്രമം കൊണ്ട് ഒന്നും നേടിയിട്ടില്ല, ആരും.
അദ്ധ്യാപകർ പഠിച്ചോ എന്ന് ചോദിക്കുമ്പോൾ, ഉടൻ സമരം വിളിക്കുന്ന ന്യൂ ജനറേഷൻ വിദ്യാർത്ഥികൾ നെഹ്‌റു കോളേജിലെ "ഇടിമുറിയിലും" "ഇരുട്ടുമുറിയിലും" പഞ്ഞിക്കിട്ടപ്പോൾ മിണ്ടാതെ സഹിച്ചോ? സാമൂഹിക മാദ്ധ്യമങ്ങളിൽ ഉണരുകയും ഉറങ്ങുകയും ചെയുന്ന വിദ്യാർത്ഥികൾ എന്ത് കൊണ്ട് വിഷയം കൈമാറിയില്ലാ? പോലീസിൽ പരാതി കൊടുത്തിട്ടും, നടപടി ഉണ്ടാവാതെ വന്നപ്പോൾ പ്രതികരിച്ചില്ല? നെഹ്‌റു കോളേജിന്റെ വസ്തുക്കൾ നശിപ്പിക്കുന്നത് നല്ല പ്രവണതയല്ല. അദ്ധ്യാപകരെ ക്രൂശിക്കുന്നതും. പ്രിയപ്പെട്ട വിദ്യാർത്ഥി സമൂഹമേ ആശയം കൊണ്ട് നേരിടൂ, നിങ്ങൾക്ക് ഒപ്പം ഒരുവനായി ഞാനുമുണ്ട്. സത്യമേവ ജയതേ..
എന്ന് കേരളത്തിലെ കലാലയത്തിൽ പഠിക്കുകയും ജീവിക്കുകയും ചെയ്ത വിദ്യാർത്ഥി
No comments:
Post a Comment