പുത്തൻകാവ്-കാഞ്ഞിരമറ്റം റോഡിൽ അപകടഭീഷണി
പുത്തൻകാവ്-കാഞ്ഞിരമറ്റം റോഡിൽ അപകടഭീഷണി; അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി
കൊച്ചി: എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള തിരക്കേറിയ പുത്തൻകാവ് - കാഞ്ഞിരമറ്റം റൂട്ടിൽ തകർന്നുകിടക്കുന്ന ക്രാഷ് ബാരിയറുകൾ അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി.
കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകിയത്.
റോഡിന്റെ വലതുവശത്ത് സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ബാരിയറുകൾ പൂർണമായും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ ഭാഗം അമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നതാണ്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന് സമാന്തരമായി തൊട്ടടുത്ത് തോട് ഒഴുകുന്നുണ്ട്. രാത്രികാലങ്ങളിലും മഴക്കാലത്തും നിയന്ത്രണം വിടുന്ന വാഹനങ്ങൾ തോട്ടിലേക്ക് മറിയാൻ സാധ്യത ഏറെയാണെന്നും വലിയ ദുരന്തത്തിന് കാരണമാകുമെന്നും പരാതിയിൽ പറയുന്നു.
റൂട്ടിൽ അടിയന്തരമായി റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തി തകർന്ന ബാരിയറുകൾ പുനർനിർമ്മിച്ച് ഭാവിയിലെ അപകടങ്ങൾ ഒഴിവാക്കണമെന്നാണ് ആവശ്യം.

No comments:
Post a Comment