10 വർഷം: വിമുക്തിക്കായി ചെലവഴിച്ചത് 63.36 കോടി

 

10 വർഷം: വിമുക്തിക്കായി ചെലവഴിച്ചത് 63.36 കോടി

- കൂടുതൽ തുക ചെലവിട്ടത് 2018-19ൽ - 11.98 കോടി

- വിവരം പുറത്തായത് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി ലഭിച്ച മറുപടിയിലാണ്

പാലക്കാട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഓപ്പറേഷൻ തൂഫാൻ വഴി ശക്തമാകുന്നതിനിടെ, സംസ്ഥാനത്ത് ലഹരിമുക്തിക്കും ബോധവൽക്കരണത്തിനുമായി കഴിഞ്ഞ പത്ത് വർഷത്തിനിടെ 63 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ അപ്പീലിന് എക്സൈസ് വകുപ്പ് നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. 

No comments:

Powered by Blogger.