ആലുവ ശിവക്ഷേത്രം: കേന്ദ്ര ഇടപെടൽ

 


ആലുവ ശിവക്ഷേത്രം: കേന്ദ്ര ഇടപെടൽ

* അടിസ്ഥാന സൗകര്യം ഒരുക്കാൻ കേരളത്തിന് നിർദ്ദേശം

* കെ. ഗോവിന്ദൻ നമ്പൂതിരിയുടെ പരാതിയിൽ നടപടി

കൊച്ചി: ആലുവ ശിവ ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം ഇടപെട്ടു.

പരാതി പരിശോധിച്ച് ദേവസ്വം അധികൃതരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ് വിഭാഗം സംസ്ഥാന ടൂറിസം സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ 
കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് നടപടി. 

ഭക്തർക്ക് ആവശ്യമായ ശൗചാലയം, കുടിവെള്ളം, വിശ്രമ സൗകര്യം എന്നിവ ഇല്ലെന്നായിരുന്നു പരാതി.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതികൾ പ്രകാരം വിശദമായ പ്രപ്പോസൽ (DPR) തയ്യാറാക്കി സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങൾക്ക് അനുസൃതമാണെങ്കിൽ പദ്ധതിക്ക് അംഗീകാരവും ഫണ്ടും നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

No comments:

Powered by Blogger.