ഫെൻസിങ്:വനം വകുപ്പ് ചെലവഴിച്ചത് 74.83 കോടി രൂപ


എട്ട് വർഷത്തിനിടെ, ഫെൻസിങ് നിർമ്മിക്കാൻ വനം വകുപ്പ് ചെലവഴിച്ചത് 74.83 കോടി രൂപ, വിവരാവകാശ രേഖ!

ജനവാസ മേഖലകളിലേക്കുള്ളവന്യമൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് വനം മന്ത്രി എ. കെ. ശശീന്ദ്രൻ ആശങ്ക പ്രകടിപ്പിച്ച സമയത്ത്, 2016-17 മുതൽ 2023-24 വരെ (2025 ജനുവരി വരെ) ഫെൻസിങ് നിർമ്മിക്കാൻ വനം വകുപ്പ് 74.83 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക്
സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഫെബ്രുവരി 18ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാർത്ത കാണാൻ, ലിങ്കിൽ ക്ലിക്ക് ചെയ്യുക-Reporter TV

No comments:

Powered by Blogger.