മുംബൈ-ഗോവ ദേശീയപാത: ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു; മനോരമ റിപ്പോർട്ട്

 
മുംബൈ: മുംബൈ-ഗോവ ദേശീയപാത 66 ൻ്റെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാനോട് നിർദ്ദേശിച്ചു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നിർദേശങ്ങൾ നൽകിയത്.

ഗോവിന്ദൻ നമ്പൂതിരി ഏപ്രിൽ 17 ന് സമർപ്പിച്ച പരാതിയിൽ മുംബൈ-ഗോവ എൻഎച്ച് 66 വഴി യാത്ര ചെയ്യുമ്പോൾ യാത്രക്കാർ നേരിടുന്ന പ്രധാന ആശങ്കകൾ ചൂണ്ടിക്കാട്ടിയിരുന്നു.

No comments:

Powered by Blogger.